19 April 2024 Friday

ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

ckmnews

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ 1,500 രൂ​പ​യാ​ക്കു​മെ​ന്ന​ത്. പാലക്കാട് കുഴല്‍മന്തം ജിഎച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച്‌ തുടങ്ങിയത്. കൊവിഡ് അടക്കമുള്ള വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്റെ കാര്യത്തിലും സമ്ബദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലും കേരളത്തിന്റെ ആത്മവിശ്വാസം പ്രതീക്ഷയാണ്. സര്‍ക്കാരിനെ സംബന്ധിച്ച്‌ ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും ധനമന്ത്രി പറഞ്ഞു.