29 March 2024 Friday

ആര്‍ത്തിരമ്പിയെത്തുന്ന കരിങ്കാളി കൂട്ടങ്ങളില്ലാതെ ഇന്ന് കണ്ണേങ്കാവ് പൂരം

ckmnews

ആര്‍ത്തിരമ്പിയെത്തുന്ന കരിങ്കാളി കൂട്ടങ്ങളില്ലാതെ ഇന്ന് കണ്ണേങ്കാവ് പൂരം


ചങ്ങരംകുളം:ആര്‍ത്തിരമ്പിയെത്തുന്ന കരിങ്കാളി കൂട്ടങ്ങളും ഹര്‍ഷാരവം മുഴക്കി ഒഴുകിയെത്തുന്ന പതിനായിരങ്ങളോ ഇല്ലാതെ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നായ കണ്ണേങ്കാവ് പൂരമഹോത്സവം ഇന്ന് നടക്കും.കോവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നില നില്‍ക്കുന്ന നിയന്ത്രങ്ങള്‍ ആഘോഷങ്ങളുടെ പൊലിമ കുറച്ചതോടെ ഇത്തവണ കണ്ണേങ്കാവ് ഉത്സവവും പൊലിമ കുറയും.ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കൂട്ട എഴുന്നള്ളിപ്പും മൂന്ന് ദേശങ്ങളുടെ മത്സര വെടിക്കെട്ടും അപ്രത്യക്ഷമാവും.കണ്ണേങ്കാവ് ഉത്സവത്തിന് വിവിധ ദേശങ്ങളില്‍ നിന്ന് എത്തുന്ന ആയിരക്കണക്കിന് കരിങ്കാളികളും ഇത്തവണ എത്തില്ല.ഉത്സവം ഉപജീവനമായി കൊണ്ടുനടക്കുന്ന നൂറ് കണക്കിന് വരുന്ന പൂര വാണിഭ കച്ചവടക്കാര്‍ക്കും ഇത്തവണ കണ്ണീരണിഞ്ഞ ഉത്സവമാണ്.എന്നിരുന്നാലും മൂക്കുതല നിവാസികള്‍ക്ക് ഇന്ന് കണ്ണേങ്കാവില്‍ ഉത്സവം തന്നെയാണ് കോവിഡ് കാലത്തും നാടിന്റെ ഉത്സവം ആഘോഷമാക്കാന്‍ തന്നെയാണ് മൂക്കുതല നിവാസികള്‍ ഒരുങ്ങുന്നത്.