08 December 2022 Thursday

അഡ്വ. എ.എം. രോഹിത് യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓഡിനേറ്റർ

ckmnews


പൊന്നാനി: ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മുൻ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറിയുമായ അഡ്വ. എ.എം. രോഹിതിനെ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കോ -ഓഡിനേറ്ററായി തിരഞ്ഞെടുത്തു. കേരള, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ സജീവമാക്കുകയും പ്രവർത്തകരെ തിരഞ്ഞെടുപ്പിന് തയ്യാറാക്കുകയുമാണ് കോ -ഓഡിനേറ്റർ നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് രോഹിതിന് പുറമെ അഖിൽ (തിരുവനന്തപുരം), മുഹമ്മദ് അസ്‌ലം (ആലപ്പുഴ), ദീപക് ജോയ് (എറണാംകുളം) എന്നിവരുമാണ് ദേശീയ കോ -ഓഡിനേറ്റർമാരായി തിരഞ്ഞെടുത്തത്. കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ഉപാധ്യക്ഷനായിരുന്ന അഡ്വ. എ.എം. രോഹിത് നിലവിൽ കെ.പി.സി.സി. അംഗമാണ്.

ckmnews