19 April 2024 Friday

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയര്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

ckmnews



ചങ്ങരംകുളം:കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ചങ്ങരംകുളം മേഖലയിലെ ആയിരക്കണക്കിന് വരുന്ന കിടപ്പ് രോഗികള്‍ക്ക് തണലായും താങ്ങായും പ്രവര്‍ത്തിച്ച് വരുന്ന ചങ്ങരംകുളം കാരുണ്യം  പാലിയേറ്റീവ് കെയര്‍ പത്താം വാര്‍ഷികം ആഘോഷിച്ചു.പ്രശസ്ഥ ഗാനരചയിതാവ് റഫീക്ക് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രമുഖ സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.പികെ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിപിഎം അശറഫ് അധ്യക്ഷത വഹിച്ചു.സഫാരി ഗ്രൂപ്പ് എംഡി മടപ്പാട്ട് അബൂബക്കര്‍ മുഖ്യാഥിതിയായി പങ്കെടുത്തു.ഡോക്ടര്‍ വികെ അബ്ദുല്‍ അസീസ് കോവിഡ് കാലത്തെ പാലിയേറ്റീവ് കെയറിനെ കുറിച്ച് ക്ളാസെടുത്തു.നഴ്സുമാരായ പ്രിന്‍സി,സ്റ്റാന്‍ലി സഫിയ നൗഷാദ്,മുഖ്യ പരിചാരിക ബുഷ്റ ഞാലില്‍ എന്നിവരെ വ്യാപാരി വ്യവസായി യൂണിറ്റ്  പൊന്നാട അണിയിച്ച് ആദരിച്ചു.സ്ഥാപക വളണ്ടിയര്‍ പി അലിയെ മടപ്പാട്ട് അബൂബക്കര്‍ ആദരിച്ചു.

ചടങ്ങില്‍ കാരുണ്യം പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ വളണ്ടിയര്‍മാര്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍,കാരുണ്യ പ്രവര്‍ത്തനരംഗത്തെ വിവിധ കൂട്ടായ്മ പ്രവര്‍ത്തകര്‍ പങ്കെടുത്തു