24 April 2024 Wednesday

പെട്രോള്‍, ഡീസല്‍ വില ഉയരുന്നു; വില കൂടുന്നത് തുടര്‍ച്ചയായി രണ്ടാം ദിവസം

ckmnews

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്.

പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 51 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 51 പൈസയും.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 86.73 രൂപയും ഡീസലിന് 80.73 രൂപയാണ് വില.

കൊച്ചിയില്‍ പെട്രോളിന് 84.85 രൂപയാണ് വില. ഡീസലിന് 78.94 രൂപയും. കോഴിക്കോട് 85.21 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 79.31 രൂപയും.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്ബനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്ബനികളുടെ വിശദീകരണം.