18 April 2024 Thursday

ചേകനൂരിലെ കവര്‍ച്ച പ്രതിയുമായി ചങ്ങരംകുളത്തും നടുവട്ടത്തും തെളിവെടുപ്പ് നടത്തി

ckmnews



ചങ്ങരംകുളം:ചേകനൂരിലെ വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണവും 60000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുമായി സിഐ മഞ്ജിത്ത്ലാലിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം നടവട്ടത്തും ചങ്ങരംകുളത്തും തെളിവെടുപ്പ് നടത്തി.അലമാര തുറക്കാന്‍ ഉപയോഗിച്ച ആയുധം വാങ്ങിയ നടുവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലും വീട് തുറക്കാന്‍ ഉപയോഗിച്ച ഡ്യൂപ്ളിക്കറ്റ് കീ നിര്‍മിച്ച  ചങ്ങരംകുളം സബീന റോഡിലെ സ്ഥാപനത്തിലും പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.സംഭവത്തില്‍ ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ ബന്ധുവിനെയാണ് അന്യേസണസംഘം ബുധനാഴ്ച രാത്രിയോടെ പന്താവൂര്‍ പെരുമുക്ക് റോഡിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.ഇയാളുടെ ഭാര്യയുടെ സഹോദരിയുടെ വീട്ടിലെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ ഇയാള്‍ തന്നെ നേരത്തെ തന്നെ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു