29 March 2024 Friday

കോക്കൂരില്‍ തോട്ടം തിരിക്കാന്‍ പോയ ഗൃഹനാഥന്‍ മരിച്ച നിലയില്‍

ckmnews


ചങ്ങരംകുളം: തോട്ടം തിരിക്കാന്‍ പോയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.കോക്കൂര്‍ കിഴക്കുമുറിയില്‍ താമസിക്കുന്ന പരേതനായ മാനംകണ്ടത്ത് അഹമ്മദുണ്ണിഹാജിയുടെ മകന്‍ അശറഫ്(60)നെയാണ് വീടിന് സമീപത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടത്.ഞായറാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് സംഭവം.പേരക്കുട്ടിയുമൊത്ത് തോട്ടം നനക്കാന്‍ പോയ അശറഫ് വീണ് കിടക്കുന്നതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.ഷോക്കേറ്റതാവാം മരണ കാരണമെന്ന് സംശയിക്കുന്നു.മൃതദേഹം പാവിട്ടപ്പുറം കോക്കൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടത്തും.സുലൈഖയാണ് ഭാര്യ.മക്കള്‍ ജസ്നി,ഐഷനൈന,മുഹമ്മദ്,റിസ് വാന്‍,