19 April 2024 Friday

ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ; മാസ്റ്ററിന് രണ്ടരക്കോടി

ckmnews

കോവിഡില്‍ നീണ്ടു പോയ ‘മാസ്റ്റര്‍’ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത് . തീയേറ്ററുകളെ ഇളക്കി മറിച്ച ചിത്രത്തിന് ആദ്യ ദിനം തന്നെ റെക്കാര്‍ഡ് കളക്ഷന്‍ നേടാനായി. ഒറ്റ ദിവസത്തെ പ്രദര്‍ശനം കൊണ്ട് സിനിമയുടെ വിതരണക്കാര്‍ക്ക് ലഭിച്ചത് രണ്ടരക്കോടി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്.

ലോകമെമ്ബാടും മാസ്റ്ററിന് വന്‍ വരവേല്‍പ്പ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ . ആദ്യ ദിവസം തന്നെ മാസ്റ്റ‍ര്‍ ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. മാസ്റ്റര്‍ സിനിമ രജനീകാന്തിന്റെ '2.0' മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കേരളത്തിലെ തീയറ്ററുകളില്‍ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്റ്റര്‍ ഒരു മാസ്സ് ആണെന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചത് .ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ മാസ്റ്ററിലൂടെ ഒരു മാസ് ബ്ലോക്ക്ബസ്റ്റര്‍ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയ്ക്ക് തന്നെ പലയിടത്തും ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മാസ്റ്ററിന് വരവേല്‍പ്പു നല്‍കാന്‍ അതൊന്നും ആരാധകരെ ബാധിച്ചിട്ടില്ല.. അതെ സമയം ഇന്നലെ രാവിലെ 9 മണിക്കാണ് കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തിലും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.