23 April 2024 Tuesday

സോഷ്യൽ വർക്കിൽ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കി ആലംകോട് സ്വദേശി സൂരജ്

ckmnews


ചങ്ങരംകുളം:കർണാടക കേന്ദ്ര സർവ്വകലാശാലയിൽ നിന്നും സോഷ്യൽ വർക്കിൽ പിഎച്ച്ഡി ബിരുദം നേടിയ ചങ്ങരംകുളം ആലംകോട് സ്വദേശി സൂരജ്.ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സാമൂഹിക സംരംഭങ്ങൾ ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളിലും ശാക്തീകരണത്തിലും കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ചാണ് സൂരജിന്റെ ഗവേഷണപഠനം.മലപ്പുറം ജില്ലയിൽ ആലംകോട് പഞ്ചായത്തിലെ കാട്ടിലവളപ്പിൽ താമിയുടെയും തങ്കമണിയുടെയും മകനാണ് സൂരജ്.