24 April 2024 Wednesday

ചങ്ങരംകുളം പള്ളിക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

ചങ്ങരംകുളം പള്ളിക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


ചങ്ങരംകുളം:വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിക്കരയില്‍ താമസിക്കുന്ന ചിയ്യാനൂര്‍ സ്വദേശി ഏറത്ത് വളപ്പില്‍ മുഹമ്മദിന്റെ മകന്‍ റാഷിദ്(26)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി ഭക്ഷണം കഴിച്ച് കിടന്ന റാഷിദിനെ പുലര്‍ച്ചെ വീട്ടുകാര്‍ വിളിച്ച് എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.ഹൃദയാഘാതം ആവാം മരണകാരണം എന്ന് സംശയിക്കുന്നു.പെയിന്റിംഗ് തൊഴിലാളിയായിരുന്നു.ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മാതാവ് റുഖിയ,സഹോദരങ്ങള്‍ റിഷാദ്,റിന്‍ഷിദ