Pathanamthitta
പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ മന്ത്രിസഭായോഗ തീരുമാനം

പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ മന്ത്രിസഭായോഗ തീരുമാനം
പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ തീരുമാനിച്ചു. പാലക്കാട് കളക്ടർ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടർ പി. ബി നൂഹ് എന്നിവർക്കാണ് മാറ്റം. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി.
ഡോ. നരസിംഹുഗാരി ടി. എൽ റെഡ്ഡി പത്തനംതിട്ട കളക്ടർ ആകും. മൃൺമയി ജോഷി ആയിരിക്കും പാലക്കാട് കളക്ടർ. പി.ബി നൂഹ് സഹകരണ രജിസ്ട്രാറിന്റെ ചുമതലയായിരിക്കും വഹിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.