29 March 2024 Friday

നെല്ലിശ്ശേരി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ജനപ്രതിനിധികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:നെല്ലിശ്ശേരി എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് , വാർഡ് മെമ്പർ ഹസ്സൈനാർ നെല്ലിശ്ശേരി എന്നിവരെ നെല്ലിശ്ശേരി എ യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ ഉപഹാര സമർപ്പണം നടത്തി.എം.കെ.മുഹമ്മദ്, ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, ഇ.വി.ബഷീർ മൗലവി, ടി.കെ.അനിൽകുമാർ, ഹുറൈർ കൊടക്കാട്, സി.എസ്.മനോജ്, പി.കെ.നൗഫൽ എന്നിവർ പ്രസംഗിച്ചു.