19 April 2024 Friday

ഗോവയിലെ ബീചുകളില്‍ മദ്യപാനത്തിന് വിലക്ക്; 10,000 രൂപ പിഴ

ckmnews

 ഗോവയിലെ ബീചുകളില്‍ മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് വിലക്കേര്‍പെടുത്താനുള്ള തീരുമാനം.

വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കും. പൊലീസിനാണ് ഇതുസംബന്ധിച്ച ചുമതല നല്‍കിയിട്ടുള്ളത്. ബീചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ഇതിനകം തന്നെ ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

ബീചുകളിലെ മാലിന്യം ദിവസത്തില്‍ മൂന്നുതവണ നീക്കംചെയ്യുന്നുണ്ടെങ്കിലും മണലിനടിയില്‍ തിരയാന്‍ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു. രണ്ട് വര്‍ഷം മുമ്ബ് തന്നെ ഇതുസംബന്ധിച്ച വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പൂര്‍ണമായും പൊലീസിനാണ്. ടൂറിസം വ്യവസായത്തിനായി ഒരു സേനയെ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും നിലവിലുണ്ട്. അത് ഉടന്‍തന്നെ നടപ്പാക്കുമെന്നും ടൂറിസം ഡയറക്ടര്‍ ഡിസൂസ പറഞ്ഞു.