25 April 2024 Thursday

അവതാരം കളിയോടെ കൃഷ്ണനാട്ടം വെള്ളിയാഴ്ച പുനരാരംഭിക്കും

ckmnews

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന കൃഷ്ണനാട്ടം വഴിപാട്കളി വെള്ളിയാഴ്ച പുനരാരംഭിക്കും. ചൊവ്വാഴ്ച വൈകീട്ട് കളി ശീട്ടാക്കാന്‍ തുടങ്ങി. വെള്ളിയാഴ്ച ആദ്യദിവസം അവതാരം കളിയാണ്.

ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും കളി. 3000 രൂപയാണ് വഴിപാട് ശീട്ട്. എട്ടു കഥകളില്‍ സ്വര്‍ഗ്ഗാരോഹണം കളിക്ക്‌ 3300 രൂപയും അടയ്ക്കണം. ഒരു ദിവസത്തെ കളിക്ക് ഒട്ടേറെ ഭക്തര്‍ വഴിപാട് ശീട്ടാക്കാറുണ്ട്.

അവസാനമായി ഒക്ടോബര്‍ 16-നാണ് ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി നടന്നത്. നവരാത്രിയുടെ വിജയദശമി മുതല്‍ നടക്കേണ്ട ദേവസ്വം വക ഒമ്ബതുദിവസത്തെ അരങ്ങുകളി ഉണ്ടായില്ല. അരങ്ങുകളിയില്‍ നിന്നാണ് മാനവേദ സുവര്‍ണമുദ്രയ്ക്കുള്ള മികച്ച കലാകാരനെ തിരഞ്ഞെടുക്കുക പതിവ്.