25 April 2024 Thursday

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി

ckmnews

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സര്‍വ്വീസ് നടത്തുന്നതെന്നും കരിപ്പൂരിന് വലിയ വിമാനങ്ങളിറക്കാന്‍ അനുമതിയായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നും ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ തിനാലുമാണെന്നും ഹജ്ജ് കമ്മറ്റി അറിയിച്ചു.

കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍പ്പേര്‍ ഹജ്ജിന് പോകുന്ന കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീര്‍‍ത്ഥാടകര്‍ക്കും തിരിച്ചടിയാകും.