18 April 2024 Thursday

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയില്‍ നിന്നു 27.5 പവന്‍ സ്വര്‍ണവും 50,000 രൂപയും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

ckmnews

 സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയില്‍ നിന്നു 27.5 പവന്‍ സ്വര്‍ണവും 50,000 രൂപയും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറി(25)നെയാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്ബ് തുടങ്ങനാട് സ്വദേശിനിയായ 18കാരിയില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി രണ്ടു തവണയായി ഇയാള്‍ സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു.