19 April 2024 Friday

പൊന്നാനി കോടതി സിവിൽസ്റ്റേഷനിലേക്ക് മാറ്റുന്നതിന് നടപടി ആവുന്നു

ckmnews


പൊന്നാനി:കാലപ്പഴക്കം മൂലം ദുരിതം പേറുന്ന  പൊന്നാനി കോടതി കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിയാവുന്നു.ഇതിനായി സിവിൽ സ്റ്റേഷനിൽ നിലവിലുള്ള കെട്ടിടം നവീകരിച്ചു സജ്ജമാക്കുന്നതിനു 34 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി യായതായി സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.പിഡബ്ളിയുയാണ് നിർവഹണ ഏജൻസി.നിലവിൽ സിവിൽ സ്റ്റേഷന് വടക്ക് ഭാഗത്തുള്ള വെഹിക്കിൾ ഷെഡ് താഴെയും മുകളിലും നവീകരിച്ചാണ് കോടതി മാറ്റാന്‍ ഒരുങ്ങുന്നത് . 

Dpr പ്രകാരം TS വാങ്ങി ടെണ്ടർ നടത്താൻ ബന്ധപെട്ട ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദേശം നൽകി