25 April 2024 Thursday

സിനിമാപ്രേമികളെ ആവേശത്തിലാക്കി തിയ്യറ്ററുകള്‍ തുറന്നു ഇളയദളപതിയുടെ മാസ്റ്ററിന് വന്‍ സ്വീകരണം

ckmnews


ചങ്ങരംകുളം:സിനിമാപ്രേമികളെ ആവേശത്തിലാക്കി സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മൂലം ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടന്ന തീയ തിയ്യറ്ററുകള്‍ തുറന്നു.നീണ്ട കാത്തിരിപ്പിനുശേഷം തിയറ്ററുകളിലെത്തിയ ഇളയ ദളപതിയുടെ മാസ്റ്ററിന് വന്‍ സ്വീകരണമാണ് തീയറ്ററുകളില്‍ ലഭിച്ചത്.എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണ് മാസ്റ്റര്‍ എന്നാണ് ആദ്യ പ്രതികരണം.


തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു ആരാധകര്‍. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തീയറ്ററുകള്‍ക്ക് മുന്നിലെ ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലാണ് പ്രദർശനം ആരംഭിച്ചത്.ചങ്ങരംകുളം മാര്‍സ് തീയറ്ററിലെ മൂന്ന് സ്ക്രീനിലായി തുടങ്ങിയ ആദ്യ ഷോ മുഴുവന്‍ ഫാന്‍സിനായാണ് നീക്കി വച്ചത്.ഓണ്‍ലൈന്‍ ബുക്കിങുകള്‍ പലതും തീര്‍ന്ന് തുടങ്ങിയതായാണ് തീയറ്റര്‍ ജീവനക്കാര്‍ പറഞ്ഞത്.


തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തിയറ്ററുകളിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു.