29 March 2024 Friday

കർഷക സമരം രാജ്യത്തിൻ്റെ നിലനിൽപ്പിനായുള്ള സമരം; അജിത് കൊളാടി

ckmnews



ചങ്ങരംകുളം: കർഷക സമരം രാജ്യത്തിൻ്റെ നിലനിൽപ്പിനായുള്ള സമരമാണന്നും ഇതിൽ മുഴുവൻ ആളുകളും അണിചേരണമെന്നും അജിത് കൊളാടി ചങ്ങരംകുളത്ത് പറഞ്ഞു. പൊരുതുന്ന കർഷകർക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ച് കൊണ്ട്

സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മറ്റി ചങ്ങരം കുളത്ത് സംഘടിപ്പിച്ച

ഐക്യധാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ലാക്കമ്മറ്റി മെമ്പർമാരായ എം.കെ മുഹമ്മദ് സലീം, പി.പി. ഹനീഫ, ടി. അബ്ദു , വി.ഹംസ്സ, വി. അബ്ദുൾ റസാക്ക്, സുബീഷ് തുടങ്ങിയ സഖാക്കൾ പങ്കെടുത്തു സംസ്സാരിച്ചു.