16 April 2024 Tuesday

നിരവധി കേസുകളിൽ പ്രതിയായ വാഹന മോഷ്ടാവ് കുന്നംകുളം പോലീസിന്റെ പിടിയില്‍

ckmnews

നിരവധി കേസുകളിൽ പ്രതിയായ വാഹന മോഷ്ടാവ് കുന്നംകുളം പോലീസിന്റെ പിടിയില്‍


കുന്നംകുളം:നിരവധി കേസുകളിൽ പ്രതിയായ വാഹന മോഷ്ട്ടാവ് കുന്നംകുളം പോലീസിന്റെ പിടിയിലായി.ആർത്താറ്റ്‌  നിപ്പോൺ ടൊയോട്ട ഷോറൂമിനു മുൻവശം പാർക്ക്‌ ചെയ്തിരുന്ന ഷോറൂം ജീവനക്കാരന്റെ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് പാലക്കാട്‌  മലമ്പുഴ പൂക്കുണ്ട് കോളനി  സ്വദേശി വിഷ്ണു ദാസ്(29) നെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജി  സുരേഷിന്റെ നിർദ്ദേശത്തെത്തുടർന്ന് എസ് ഐ വി എസ് സന്തോഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 22 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതു. തൃശൂർ ഈസ്റ്റ്‌ സ്റ്റേഷൻ പരിധിയിൽ നിന്നും വിയ്യൂർ സ്വദേശിയുടെ  ബൈക്ക്‌ മോഷ്ടിച്ച പ്രതി ബൈക്കുമായി കുന്നംകുളം ആർത്താറ്റ്‌  വന്ന  പ്രതി തൃശ്ശൂരിൽ നിന്നും മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചു അവിടെ പാർക്ക്‌ ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.പ്രതിക്ക് മലമ്പുഴ, കോങ്ങാട് പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിൽ ഉണ്ട്‌. പ്രതിയെ തെളിവെടുപ്പിനായി ആർത്താറ്റ്‌ കൊണ്ടു വന്നു. എ  എസ് ഐനന്ദനൻ, സിവിൽ പോലീസ് ഓഫീസർമാരായ  ഷിബിൻ, ശ്യാം, അജിത്കുമാർ, ഇക്ബാൽ, ഷെജീർ  എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.