19 April 2024 Friday

തുല്യത പഠിതാക്കളുടെ സംഗമവും,ജനപ്രതിനിധികൾക്ക് സ്വീകരവും നടത്തി

ckmnews

തുല്യത പഠിതാക്കളുടെ സംഗമവും,ജനപ്രതിനിധികൾക്ക് സ്വീകരവും നടത്തി


ചങ്ങരംകുളം :ആലംകോട് ഗ്രാമപഞ്ചായത്ത്  സാക്ഷരതാമിഷൻ  ചിയ്യാനൂർ തുടർവിദ്യാ കേന്ദ്രത്തിന്റെ കീഴിൽ   തുല്യതാ പഠിതാക്കളുടെ സംഗമവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടന്നു.

സംഗമം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ പി പുരുഷോത്തമൻ ഉൽഘടനം ചെയ്തു.

 ചിയ്യാനൂർ   ജി, എൽ. പി  സ്കൂൾ ഹാളിൽ വെച്ച്  കോവിഡ് 19 മാനദണ്ഡം അനുസരിച് ബഹുജന പങ്കാളിതത്തോടെയാണ് പരിപാടി നടന്നത്.ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പ്രഭിതടീച്ചർ  അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ  **അതി ജീവിക്കാം  തുല്യതയിലൂടെ ** എന്ന വിഷയത്തിൽ  മലപ്പുറം ജില്ലാ കോർഡിനേറ്റർ  സി അബ്ദുൾറഷീദ്  മുഖ്യപ്രഭാഷണം നടത്തി.


മികവ് പുലർത്തിയ പഠിതാക്കളെ  ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫനാസർ  ഉപഹാരം നൽകി അഭിനന്ദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക്‌ മെമ്പർ  രാംദാസ്മാസ്റ്റർ, വി വി  കരുണാകരൻ , ആലംകോട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി കെ  പ്രകാശൻ, കെ വി  ഷഹീർ,കെ പി ചന്ദ്രമതി, തസ്‌നീംബഷീർ, സുനിത ചെർളശ്ശേരി , കെ പി  മൈമൂന, നിംന,ഷഹാന നാസർ എന്നിവർ പ്രസംഗിച്ചു.സാക്ഷരത പ്രേരക് പി എസ് സീനത് സ്വാഗതവും, പി കെ അബ്ദുള്ളകുട്ടി നന്ദിയും പറഞ്ഞു.