24 April 2024 Wednesday

ദുബായില്‍ അപകടത്തില്‍ മരിച്ച ചങ്ങരംകുളം മാന്തടം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും

ckmnews



ചങ്ങരംകുളം:ദുബായില്‍ അപകടത്തില്‍ മരിച്ച ചങ്ങരംകുളം മാന്തടം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും.മേലെ മാന്തടത്ത് താമസിക്കുന്ന പരേതനായ കുഴിമ്മല്‍ മൂസയുടെ മകന്‍ മുഹമ്മദലി(40)ആണ് ഞായറാഴ്ച കാലത്ത് ദുബായില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചത്.കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്ത് വരികയാണ് മുഹമ്മദലി.മാതാവ് ബീവാത്തു.ഭാര്യ ജുമൈലത്ത്.മക്കള്‍.ലിയ,ലൈസ,അയിഷ.