25 April 2024 Thursday

ലോക്ക് ഡൗണ്‍:റെയിന്‍ബോ മാട്ടം പുറത്തിറക്കിയോ വീഡിയോ ജനശ്രദ്ധയാകര്‍ശിക്കുന്നു

ckmnews



ചങ്ങരംകുളം:ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ മറികടക്കാന്‍ മനസും ശരീരവും എങ്ങനെ പാകപ്പെടുത്താമെന്ന് കാണിച്ച് തരികയാണ് ചങ്ങരംകുളം മാട്ടം സ്വദേശികളായ ഏതാനും യുവാക്കള്‍.മാട്ടം റെയിന്‍ബോ ക്ളബ്ബ് അംഗങ്ങളാണ് വിത്യസ്ഥമായ വീഡിയോ പുറത്തിറക്കി കോവിഡ് കാലഘട്ടത്തിലെ ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ വീഡിയോ തയ്യാറാക്കി ജനങ്ങളിലേക്ക് എത്തിക്കുന്നത്.വീടിനകത്തും പുറത്തും ഒറ്റക്കും രണ്ട് പേരും ആയി ഫുട്ബോള്‍ കളിച്ച് കോവിഡ് കാലത്തെ പുറത്തിറങ്ങാതെ അതിജീവിക്കാനുള്ള സന്ദേശം അടങ്ങിയ വീഡിയോ ഇതിനോടകം ജനശ്രദ്ധയാകര്‍ശിച്ചുകഴിഞ്ഞു.റെയിന്‍ബോ അംഗങ്ങളായ കമറുദ്ധീന്‍ മാട്ടം,മുജീബ് മാട്ടം,ജസീല്‍ കിഴിഞ്ഞാലില്‍,അന്‍സില്‍ മാട്ടം,മന്‍സൂര്‍ മാട്ടം എന്നിവരാണ് വീഡിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.