24 April 2024 Wednesday

ചാവക്കാട് നിന്നും തട്ടിക്കൊണ്ട് തട്ടിക്കൊണ്ട് പോയ യുവാവിനെ ചങ്ങരംകുളത്ത് ഇറക്കിവിട്ടു സംഭവത്തില്‍ പോലീസ് അന്യേഷണം തുടങ്ങി

ckmnews

ചാവക്കാട് നിന്നും തട്ടിക്കൊണ്ട് തട്ടിക്കൊണ്ട് പോയ യുവാവിനെ ചങ്ങരംകുളത്ത് ഇറക്കിവിട്ടു


സംഭവത്തില്‍ പോലീസ് അന്യേഷണം തുടങ്ങി


ഗുരുവായൂര്‍:ചാവക്കാട് പാലുവായ് നിന്ന് കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയ യുവാവിനെ കണ്ടെത്തി.തട്ടികൊണ്ട് പോയവര്‍ മലപ്പുറം ചങ്ങരംകുളത്ത് ഇറക്കി വിടുകയായിരുന്നുവെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. അവിടെ നിന്ന് അര്‍ജുന്‍ വണ്ടി വിളിച്ചു വീട്ടില്‍ എത്തുകയായിരുന്നുസാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോവലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോയവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചട്ടുണ്ട്. ഇന്ന് രാവിലെയാണ് പാലുവായ് ചെമ്മഞ്ചേരി അജിയുടെ മകന്‍ അര്‍ജുന്‍ 30 നെ സ്വിഫ്റ്റ് കാറിലെത്തിയ സംഘം അര്‍ജുന്റെ വീടിനു മുന്നില്‍ വെച്ച് തട്ടി കൊണ്ട് പോയത്.അര്‍ജുന്‍ മാമബാസറില്‍ പെയിന്റ് കട നടത്തുകയാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.