28 March 2024 Thursday

ഭീകരവിരുദ്ധ പരിശീലനത്തിന്റെ ഭാഗമായി കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ തീരദേശ സുരക്ഷ പരിശീലനം ഇന്നും നാളെയും നടക്കും

ckmnews



പൊന്നാനി:കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഭീകര വിരുദ്ധ പരിശീലനത്തിന്റെ ഭാഗമായി Sea Vigil -01/21 എന്ന പേരിൽ 2021 ജനുവരി 12,13 തിയ്യതികളിൽ  തീരദേശ സുരക്ഷ പരിശീലനം സംഘടിപ്പിക്കുമെന്ന് പൊന്നാനി കോസ്റ്റല്‍ പോലീസ് അറിയിച്ചു.തീരദേശ പരിശീലനം നടത്തുന്നതിനാൽ തീരദേശമേഖലയിൽ കടലിലും കരയിലും അപരിചിതരായ ആളുകൾ ബോട്ടുകൾ , വള്ളങ്ങൾ മുതലായവ കാണപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ പൊന്നാനി കോസ്റ്റൽ പോലിസ് സ്റ്റേഷനിലോ 0494-2666989 9497921212 9447254627 എന്നീ നമ്പറുകളിലോ വിളിച്ച് അറിയിക്കേണ്ടതാണെന്നും കൂടാതെ കടലിൽ വെച്ച് അപരിചിതരായ ആരെയും ബോട്ടുകളിൽ യാതൊരു കാരണവശാലും കയറ്റുവാൻ പാടില്ലാത്തതും ആരെങ്കിലും നിർബന്ധമായി കയറുകയാണെങ്കിൽ ഉടൻ തന്നെ ആ വിവരം മേൽ പറഞ്ഞ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു