28 March 2024 Thursday

കുട്ടികളുടെ അശ്ലീല ദൃശ്യം നിരീക്ഷണത്തിലുള്ളത് 500 പേര്‍:എണ്ണം കൂടി വരുന്നു

ckmnews

കുട്ടികളുടെ അശ്ലീല ദൃശ്യം


നിരീക്ഷണത്തിലുള്ളത് 500 പേര്‍:എണ്ണം കൂടി വരുന്നു


കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായി നടക്കുന്ന അന്വേഷണത്തില്‍ സംസ്ഥാനത്ത്  500 ലധികം പേര്‍ സംസ്ഥാന പൊലീസിന്റെ സിഎസ്എസ്ഇ നിരീക്ഷണത്തില്‍.കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് പി ഹണ്ട് എന്ന പേരില്‍ 465 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐടി പ്രൊഫഷണലുകളും ഡോക്ടറര്‍മാരും ഉള്‍പ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പത്തനംതിട്ടയില്‍ ഒരു പൊലീസ് ട്രെയിനിയുടെ മൊബൈലും നിരീക്ഷണത്തിലാണ്. ഇന്‍ര്‍പോള്‍ പോലുള്ള രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയാണ് കുറ്റവാളികളെ നിരീക്ഷിക്കുന്നത്.


കുറ്റവാളികളുടെ എണ്ണം കൂടിവരുന്നതില്‍ അന്വേഷണ ഏജന്‍സികളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിയടില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ എല്ലാവര്‍ക്കും നേരിട്ടും അല്ലാതെയും പൊലീസിനെ സഹായിക്കാന്‍ കഴിയുമെന്ന് സൈബര്‍ ഡോം മേധാവി കൂടിയ ായ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം മലയാള മനോരമയോട് പ്രതികരിച്ചത്.


തങ്ങള്‍ക്കു നേരെ നിരീക്ഷണമുണ്ടെന്നറിഞ്ഞ ചിലര്‍ പ്രചരിപ്പിച്ചതും സൂക്ഷിച്ചതുമായ ദൃശ്യങ്ങള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മായ്ച്ചു കളഞ്ഞെങ്കിലും സൈബര്‍ഡോം കൃത്യമായ തെളിവുകള്‍ സ്വീകരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമ്പത് ഗ്രൂപ്പുകളിലൂടെയാണ് പ്രധാനമായും ചിത്രങ്ങളും വീഡിയോയും ഇവര്‍ക്ക് ലഭിക്കുന്നത്.