24 January 2021 Sunday

പ്രവാസികളെ കേന്ദ്ര-കേരള സർക്കാറുകൾ അവഗണിക്കുന്നു :ഹനീഫ മുന്നിയൂർ

ckmnews

പ്രവാസികളെ കേന്ദ്ര-കേരള സർക്കാറുകൾ അവഗണിക്കുന്നു :ഹനീഫ മുന്നിയൂർ


എടപ്പാൾ :മടങ്ങി വന്ന പ്രവാസികളെ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ക്രൂരമായി അവകാണിക്കുന്നെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഹനീഫ മുന്നിയൂർ കേരള പ്രവാസി ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക്  വിജയിച്ച പ്രവാസി സാരഥി കൾക്കും,കാലടി പഞ്ചായത്തു യുഡിഫ് മെമ്പർ മാർക്കുമുള്ള സ്വീകരണം ഉത്ഘാടനം ചെയ്‌തു സംസാരിക്കുക യായിരുന്നു അദ്ധേഹം.കോവിഡ് സാഹചര്യം മൂല്യം തൊഴിൽ നഷ്ട്ടപെട്ടു  വിദേശ രാജ്യങ്ങളിൽ നിന്നും ആയിരകണക്കിന് പ്രവാസികളാണ് മടങ്ങി എത്തിയത്, ഇവരെ പുനര്ദിവാസിപ്പിക്കാൻ ഒന്നും ചെയ്തില്ല.

യുഡിഫ് സർക്കാർ നോർക്ക വഴി ആരംഭിച്ച പല പദ്ധതികളും മുടങ്ങി കിടക്കുകയാന്നെന്നും അദ്ദേഹം പറഞ്ഞു.വട്ടകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ആയി  തെരെഞ്ഞെടുത്ത മജീദ് കഴുങ്ങിൽ നുള്ള പ്രവാസി ലീഗിന്റെ ഉപഹാരം  ഹനീഫ മുന്നിയൂറും, കാലടി പഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുത്ത കെ അസ്സലാമിനുള്ള ഉപഹാരം  തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ നൽകി , പൊന്നാനി ബ്ലോക് പഞ്ചായത്ത് മെമ്പർ ആയി തെരഞ്ഞെടുത്ത പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി അക്ബർ കുഞ്ഞിനുള്ള ഉപഹാരം, ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ്‌ ടി.എച്. കുഞ്ഞാലി ഹാജിയും നൽകി.

ചടങ്ങിൽ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ്‌ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി പി. എച്. അനീഷ് വട്ടകുളം, നൗഫൽ സി തണ്ടിലം,കെ. ജി. ബെന്നി, കാസിം ഫൈസി പൊത്തന്നൂർ, പ്രകാശൻ കാലടി, പത്തിൽ സിറാജ്,ഷാജി കെ.കെ, യൂനുസ് പാറപ്പുറം,  നബീൽ ചേകനൂർ, ഹുസൈൻ നരിപ്പറബ്ബ്, വി. മുഹമ്മദ്‌ ഹാജി, യാഹുട്ടി ഹാജി, കുഞ്ഞാപ്പിനു കാലടി, തുടങ്ങി യവർ പ്രസംഗിച്ചു

ckmnews