25 April 2024 Thursday

മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ നാലാം വാര്‍ഷികവും ദുആ സമ്മേളനവും നടന്നു

ckmnews

മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ നാലാം വാര്‍ഷികവും ദുആ സമ്മേളനവും നടന്നു


ചങ്ങരംകുളം:മണ്ണാരപ്പറമ്പിൽ എല്ലാ മാസവും നടന്നു വരുന്ന മജ്ലിസുന്നൂറിന്റെ നാലാം വാര്‍ഷികവും ദുആ സമ്മേളനവും മണ്ണാരപ്പറമ്പ് മുക്കിലപ്പീടികയില്‍.  മർഹൂം പാളിക്കാട്ടില്‍ ഖാദർകുട്ടി ഹാജി നഗറില്‍ നടന്നു.

പാണക്കാട് സയ്യിദ് സ്വാബിഖലിശിഹാബ് തങ്ങള്‍ പരിപാടി  ഉത്ഘാടനം ചെയ്തു.

മഹല്ല് പ്രസിഡന്റ്. ഡോ: പി.എസ് മുഹമ്മദ്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.

മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിന്. മഹല്ല് ഖത്തീബും മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ അമീറുമായ ഉസ്താദ്:അബ്ദുള്‍മജീദ് ഫൈസി നേതൃത്വം നൽകി. പൊന്നാനി മഊനത്തുൽ ഇസ്ലാംസഭ ജനറല്‍ സെക്രട്ടറി ഉസ്താദ്: ഹംസ ബിന്‍ ജമാല്‍റംലി പ്രാർത്ഥനക്ക്  നേതൃത്വം നൽകി.മത,സാമൂഹ്യ,വിദ്യാഭ്യാസ,മേഖലകളിൽ വിക്തി മുദ്ര പതിപ്പിച്ച ഡോ.പി.എസ് മുഹമ്മദ്കുട്ടി ഹാജിക്ക് മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ സംഘാടക സമിതിയുടെ ഉപഹാരം. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കൊഴിക്കര. മഹല്ല് സെക്രട്ടറി   അബ്ദുറഹിമാന്‍ മാസ്റ്റർ. മദ്റസ പ്രസിഡന്റ് എം.എം സലീം ഹാജി.മുൻ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്. അക്ബർ ഫൈസല്‍ മാസ്റ്റർ.പി.എസ് അബ്ദുറഹിമാൻ. തുടങ്ങിയവർ പങ്കെടുത്തു. മുബാറക് അൽ റംലി സ്വാഗതവും.മുഹമ്മദ്കുട്ടി(ബാബു) നന്ദിയും പറഞ്ഞു