23 April 2024 Tuesday

ജീവന്‍ രക്ഷാ മരുന്ന് എത്തിച്ച് നല്‍കി യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍

ckmnews


ചങ്ങരംകുളം:ജീവൻ രക്ഷ മരുന്നു എത്തിച്ചു നൽകി യൂത്ത് കെയർ പ്രവർത്തകർ മാതൃകയായി.ലോക്ക് ഡൗൺ മൂലം പ്രയാസപ്പെട്ട കാൻസർ രോഗിക്ക്  എറണാകുളത്തെ ശ്രീകൃഷ്ണ കൃൻസർ റിസർച്ച് സെന്ററിൽ നിന്നും വാങ്ങിച്ച മരുന്നാണ് യൂത്ത് കെയർ പ്രവർത്തകർ വളാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചത് 

യുത്ത് കോൺഗ്രസ്സ് എറണാകുളം പാർലിമെൻറ് മുൻ പ്രസിഡൻറ് എം.വി രതീഷ് എറണാകുളത്ത് നിന്ന് വാങ്ങിച്ച മരുന്നാണ് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.വി ഷാനവാസ്  വാഹനമാർഗ്ഗം ചങ്ങരംകുളത്ത് എത്തി ഇവിടെ നിന്ന് യൂത്ത് കെയർ പ്രവർത്തകരായ ഷംസീർ മണാളത്തും സഹ പ്രവർത്തകരായ പി.എം ഷെമീർ സുധീർ ചേർന്നു ഏറ്റുവാങ്ങിയ മരുന്ന് കുറ്റിപ്പുറത്ത് എത്തിക്കുകയും പിന്നീട് യൂത്ത് 

കോൺഗ്രസ്സ് കുറ്റിപ്പുറം  മണ്ഡലം പ്രസിഡൻറ് മുസ്തഫ കുറ്റിപ്പുറം ഏറ്റുവാങ്ങിയ മരുന്ന് വളാഞ്ചേരി നഗരസഭ കൗൺസിലർ നൗഫൽ പാലാറ കാൻസർ ചികിൽസയിൽ കഴിയുന്ന രോഗിയുടെ വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു.