18 April 2024 Thursday

കടവല്ലൂരില്‍ യുവാവിന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ ലാന്റ് ക്രുയ്സര്‍ കണ്ടെത്തി

ckmnews



ചങ്ങരംകുളം:കടവല്ലൂരില്‍ യുവാവിന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ ലാന്റ് ക്രൂയ്സര്‍ അന്യേഷണസംഘം കണ്ടെത്തി.കുന്നംകുളം പോലീസും ചങ്ങരംകുളം പോലീസും ചേര്‍ന്ന് സിസികേമറകള്‍ പരിശോധിച്ച് നടത്തിയ അന്യേഷണത്തിനൊടുവിലാണ് പെരുമ്പടപ്പ് ഭാഗത്ത് നിന്ന് യുവാക്കളെ ഇടിച്ച് തെറുപ്പിച്ച് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയത്.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ചങ്ങരംകുളം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പുറകില്‍ വന്ന  അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബൈക്കും യുവാക്കളും വളരെ ദൂരെ വയലിലേക്ക് തെറിച്ച് വീണു.ബൈക്ക് ഓടിച്ചിരുന്ന ചങ്ങരംകുളം പുന്നക്കല്‍ സ്വദേശിയായ നജ്മല്‍(21)സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്ത് പെരുമ്പാള്‍ സ്വദേശി ആഷിക്ക്(21)ഗുതുതരമായ പരിക്കുകളോടെ ചികിത്സയില്‍ ആണ്.നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയെങ്കിലും വാഹനത്തില്‍ ഉണ്ടായിരുന്നവരെ  പിടികൂടാനായിട്ടില്ല.വാഹനം ഓടിച്ചവരെ കുറിച്ചും പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്.പിടികൂടിയ വാഹനം കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പ്രതികള്‍ക്കായി അന്യേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്