25 April 2024 Thursday

എസ് ഡി ടി യു മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:എസ് ഡി ടി യു മേഖലാകൺവെൻഷൻ സംഘടിപ്പിച്ചു. തവനൂർ മേഖലാകൺവെൻഷൻ മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി പി എ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.മേഖലാ ഇൻചാർജ് ഹസ്സൻ ചിയാനൂർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ എസ്ഡിപിഐ എടപ്പാൾ മേഖലാ പ്രസിഡന്റ്  അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ കാലടി പഞ്ചായത്ത് മെമ്പറും തെങ്ങുകയറ്റ തൊഴിലാളിയുമായ അബ്ദുൽ റസാഖിനെ ആദരിക്കുകയും പുതുതായി യൂണിയനിൽ ചേർന്ന തൊഴിലാളികൾക്ക്  മെമ്പർഷിപ്പ് നൽകി സ്വീകരിക്കുകയും

തവനൂർ മേഖലക്ക് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രസിഡന്റ് :-അൻസാർ മൂതൂർ

വൈസ് പ്രസിഡന്റുമാർ:-മുഹമ്മദ് പി കാലടി,കാദർ കാവിൽപടി

സെക്രട്ടറി:- റസാഖ് വട്ടംകുളം.ജോയിൻറ് സെക്രട്ടറിമാർ:-അബ്ബാസ് മൂതൂർ,ജാഫർ പൂക്കരത്തറ

ട്രഷറർ:- കുഞ്ഞിപ്പ കാമ്പല എന്നിവരെയാണ് തിരഞ്ഞെടുത്തത്.കുഞ്ഞിപ്പ കാമ്പല, റസാഖ് വട്ടംകുളം തുടങ്ങിയവർ സംസാരിച്ചു.