25 April 2024 Thursday

പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ സൗകര്യത്തിന് വീടുകള്‍ വിട്ട് നല്‍കാന്‍ തയ്യാര്‍:പിടി കാദര്‍

ckmnews



ചങ്ങരംകുളം:പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ സൗകര്യത്തിന് വീടുകള്‍ വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് പിടി കാദര്‍.ആലംകോട് സ്നേഹ നഗര്‍ സ്വദേശിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ പിടി കാദറാണ് ആലംകോട് തന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍ ദുരിതം നിറഞ്ഞ ജീവിതത്തിന് ശേഷം ജന്മനാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റയിന്‍ സൗകര്യത്തിന് ഉപയോഗിക്കാന്‍ വിട്ട് നല്‍കുമെന്ന് അറിയിച്ചത്.പ്രവാസികള്‍ നാടിന്റെ തൂണാണെന്നും അവരുടെ ഇന്നത്തെ അവസ്ഥയില്‍ അവര്‍ക്ക് തണലൊരുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും കാദര്‍ പറയുന്നു.വീട്ടില്‍ താമസിക്കുന്ന കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റി  പ്രവാസികള്‍ക്ക് വേണ്ട സൗകര്യം തീര്‍ക്കാനാണ് തീരുമാനമെന്ന് കാദര്‍ പറഞ്ഞു