25 April 2024 Thursday

നന്മ കപ്പൂര്‍ യൂണിറ്റ് അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു

ckmnews

കുമരനെല്ലൂർ: നന്മ കപ്പൂര്‍ യൂണിറ്റ് സുഗതകുമാരി ടീച്ചര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍,  അനില്‍ പനച്ചൂരാന്‍, ഷാനവാസ് നരണിപ്പുഴ, അനില്‍ നെടുമങ്ങാട്, അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു.കുമരനല്ലൂര്‍ എജെബി സ്കുളില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനവും കവിയരങ്ങും പരിസ്ഥിതി - സാമൂഹിക പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടത്താഴത്ത് മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹുസൈന്‍ തട്ടത്താഴത്ത് പുസ്തകങ്ങള്‍ സമ്മാനിച്ചു. ഗോപാലകൃഷ്ണന്‍ മാവറ അധ്യക്ഷത വഹിച്ച പരിപാടിയിൽ അച്ചുതന്‍ രംഗസൂര്യ (നന്മ ജില്ലാ ജോ:സെക്രട്ടറി),  വിടി ബാലകൃഷ്ണന്‍, കലാഭവന്‍ സുഷിത്ത്, ഇവി കുട്ടന്‍, അഷിത തുടങ്ങിയവര്‍ സംസാരിച്ചു. കവികളായ താജിഷ് ചേക്കോട്, ഹരി കെ പുരക്കല്‍, വി കൃഷ്ണന്‍ അരിക്കാട്, ചന്ദ്രന്‍ കക്കാട്ടിരി തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. നന്മ ബാലവേദി പ്രവര്‍ത്തകരായ  വി വി  ശ്രീലക്ഷ്മി, പ്രവീണ സിപി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ ഗായത്രി ശ്രേയ എന്‍, പ്രിയ്യങ്ക പവിത്രന്‍ കാവ്യാഞ്ജലി അവതരിപ്പിച്ചു.