29 March 2024 Friday

ആറാമത് ഗിന്നസ് റെക്കോഡിനായി ആനക്കരയുടെ സൈതലവി വിസ്മയ പ്രകടനം

ckmnews

ആറാമത് ഗിന്നസ് റെക്കോഡിനായി ആനക്കരയുടെ സൈതലവി വിസ്മയ പ്രകടനം


ആനക്കര:ആനക്കര  സ്വദേശി ഗിന്നസ് സൈതലവിയുടെ ആറാമത് ഗിന്നസ് റെക്കോഡ് കുമ്പിടി അൽമഹ സിറ്റി കോംപ്ലക്സിൽ നടന്നു.പുരുഷവിഭാഗത്തിൽ ആണിമെത്തയുടെ മുകളിൽ കിടന്ന് ശരീരത്തിനുമുകളിൽ ഭാരമേറിയ കോൺഗ്രിറ്റ് ബ്ലോക്കുകൾ നിരനിരയായി വെച്ച് ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കുന്ന ഇനത്തിലാണ് സൈതലവി തന്റെ ആറാമത് ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കാനൊരുങ്ങുന്നത്.

ഐ.ഡി.എസ്.ഡി.കെ. മാർഷ്യൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നിലവിലുള്ള 774 കിലോഗ്രാം എന്ന ഓസ്‌ട്രേലിയൻ പൗരന്റെ റെക്കോഡ് തിരുത്തി 872 കിലോഗ്രാം ഭാരം തന്റെ ശരീരത്തിനുമീതെ ചുമന്നാണ് സൈതലവിയുടെ പ്രകടനം. പ്രോഗ്രാമിന്റെ വീഡിയോ ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപത്രവും ലണ്ടനിലെ ഗിന്നസ് വേൾഡ് റെക്കോഡിന്റെ ആസ്ഥാനത്തേക്ക് അയച്ചുകൊടുത്താൽ മൂന്നുമാസത്തിനകം പരിശോധന പൂർത്തിയാക്കിയാലേ റെക്കോഡ് സ്ഥിരീകരിക്കുകയുള്ളു.

വി.ടി. ബൽറാം എം.എൽ.എ., തൃത്താല സി.ഐ. സി. വിജയകുമാർ, എ.ഇ.ഒ. പി. സിദ്ദീഖ്, ആനക്കര പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മത്, അഡ്വ. മുഹമ്മദ് ഷാഫി, അഡ്വ. ജസീൽ, മണികണ്ഠൻ, പി.സി. രാജു എന്നിവർ പങ്കെടുത്തു.