25 April 2024 Thursday

ക്വാറന്റയിന്‍ സൗകര്യത്തിന് വീട് വിട്ട് നല്‍കാന്‍ തയ്യാറായി പ്രവാസിയായ ദിലീപ്

ckmnews


ചങ്ങരംകുളം:ക്വാറന്റയിന്‍ സൗകര്യത്തിന് വീട് വിട്ട് നല്‍കാന്‍ തയ്യാറായി പ്രവാസിയായ ദിലീപ്.നന്നംമുക്ക് കിഴക്ക് മുറിയില്‍ താമസിക്കുന്ന കണ്ടംകുളങ്ങര ദിലീപ് എന്ന പ്രവാസിയാണ് കോവിഡ് പ്രതിസന്ധിയില്‍   നാട്ടിലെത്തുന്ന പ്രദേശത്തെ പ്രവാസികള്‍ക്ക് ക്വാറന്റയില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായി രംഗത്ത് വന്നിരിക്കുന്നത്.പുതുതായി പണി കഴിഞ്ഞ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെങ്കിലും ആവശ്യമെങ്കില്‍ അവരെ സഹോദരങ്ങളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുമെന്നും ദിലീപ് പറഞ്ഞു.ലോകത്ത്  ഭീതി വിതച്ച് കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത് തോല്‍പിക്കാന്‍ ജാതി മത  രാഷ്ട്രീയത്തിനപ്പുത്ത് മുഴുവന്‍ ആളുകളുടെയും പങ്കാളിത്തമാണ് രാജ്യത്തിന് വേണ്ടതെന്ന് ദിലീപ് പറയുന്നു.