25 April 2024 Thursday

കോണ്‍ഗ്രസ്സ് ആലംകോട് മണ്ഡലം കമ്മിറ്റി പിടി മോഹനകൃഷ്ണന്‍ അനുസ്മരണം നടത്തി

ckmnews

കോണ്‍ഗ്രസ്സ് ആലംകോട് മണ്ഡലം കമ്മിറ്റി പിടി മോഹനകൃഷ്ണന്‍ അനുസ്മരണം നടത്തി


ചങ്ങരംകുളം:പൊന്നാനിയുടെ മുൻ എംഎൽഎയും AICC മെമ്പറും ആയിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്റെ ഓർമ്മ ദിനമായ ജനുവരി പത്താം തീയതി നന്നംമുക്ക് ആലങ്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാ ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി.കാരയിൽ അപ്പു  ,പിടി കാദർ, ഉമ്മർ കുളങ്ങര  , മുഹമ്മദ് നവാസ് , ഹുറൈർ കൊടക്കാട്  മോഹനൻ CK,എന്നിവർ അനുസ്മരണ പ്രസംഗം നടത്തി