19 April 2024 Friday

ചങ്ങരംകുളം മാന്തടം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു

ckmnews

ചങ്ങരംകുളം മാന്തടം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു


ചങ്ങരംകുളം:മാന്തടം സ്വദേശി ദുബായില്‍ കാറപകടത്തില്‍ മരിച്ചു.മേലെ മാന്തടത്ത് താമസിക്കുന്ന പരേതനായ കുഴിമ്മല്‍ മൂസയുടെ മകന്‍ മുഹമ്മദലി(40)ആണ് ഞായറാഴ്ച കാലത്ത് ദുബായില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചത്.കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്ത് വരികയാണ് മുഹമ്മദലി.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.മാതാവ് ബീവാത്തു.ഭാര്യ ജുമൈലത്ത്.മക്കള്‍.ലിയ,ലൈസ,അയിഷ.