29 March 2024 Friday

പക്ഷിപ്പനി : മൂന്നു മാസത്തേക്ക് കർശന ജാഗ്രത വേണമെന്ന് കേന്ദ്രസംഘം

ckmnews

ജില്ലയിലെ പക്ഷിപ്പനി, കൊവിഡ് നിയന്ത്രണ നടപടികള്‍ പരിശോധിക്കാനും ശുപാര്‍ശകള്‍ നല്‍കാനുമായി എത്തിയ കേന്ദ്രസംഘം സന്ദര്‍ശനം തുടരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്നു മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംഘം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച നിശ്ചിത ഇടങ്ങളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച്‌ ലാബിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ തുടരണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നു മാസത്തേക്ക് 15 ദിവസം ഇടവിട്ട് അണുനശീകരണത്തിന് വിധേയമാക്കും. ഇതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ശേഖരിച്ചു.