19 April 2024 Friday

പൊന്നാനി മണ്ഡലത്തിലെ മുഴുവന്‍ പിഡബ്ളിയുഡി റോഡുകളും റബറൈസ് ചെയ്യുന്നതിന് നടപടിയായി

ckmnews

പൊന്നാനി മണ്ഡലത്തിലെ മുഴുവന്‍ പിഡബ്ളിയുഡി റോഡുകളും റബറൈസ് ചെയ്യുന്നതിന് നടപടിയായി


പൊന്നാനി:മണ്ഡലത്തില്‍ റബറൈസ് ചെയ്യാൻ ബാക്കിയുണ്ടായിരുന്ന റോഡുകൾക്ക് കൂടി റബറൈസ് ചെയ്യാന്‍ നടപടി പൂര്‍ത്തിയായി.കോക്കൂർ ഹയര്‍ സെക്കണ്ടറി ഹൈസ്കൂളിന് മുന്നിലൂടെ കടന്നു പോകുന്ന കോലിക്കര കോക്കൂർ റോഡിന്

2.80 കോടിയും,കോലിക്കര എടപ്പാൾ സ്റ്റേറ്റ് ഹൈവേക്ക് 6.5 കോടിയുമാണ്  കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചത്.ഈ സീസണിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദേശം നൽകി.ഇതോടെ മുഴുവന്‍ പിഡബ്ളിയുഡി റോഡുകളും റബറൈസ്   ചെയ്ത മണ്ഡലമായി പൊന്നാനി മാറും.