29 March 2024 Friday

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ സൗകര്യത്തിന് ഇര്‍ഷാദ് സ്കൂള്‍ തയ്യാര്‍

ckmnews


ചങ്ങരംകുളം:പേടിക്കണ്ട`നിങ്ങൾക്കു കൂട്ടിരിക്കാൻ ഞങ്ങളുണ്ട്.പറയുന്നത് ചങ്ങരംകുളം പന്താവൂര്‍ ഇര്‍ഷാദ് സ്കൂള്‍ ഭാരവാഹികള്‍.നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ സൗകര്യത്തിന് തയ്യാറാവുകയാണ് പന്താവൂരിലെ ഇര്‍ഷാദ് സ്കൂള്‍.

നിങ്ങളില്ലാത്ത ഞങ്ങൾ ഞങ്ങളല്ല; നിങ്ങളില്ലാതെ ഞങ്ങൾക്കൊന്നുമില്ല..

നിങ്ങളുടെ വിയർപ്പിൻ്റെ ഗന്ധം മണക്കാത്ത ഒരു സ്ഥാപനവും ഞങ്ങള്‍ക്കില്ല.പ്രയാസങ്ങള്‍ക്കൊടുവില്‍ മഹാമാരിക്കിടയില്‍ സുരക്ഷിതമായി നാട്ടിലെത്താന്‍ കഴിഞ്ഞാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒപ്പം ഞങ്ങളും ഉണ്ടാവും പ്രവാസികള്‍ക്കൊപ്പം എന്നാണ് ഇര്‍ഷാദ് ഭാരവാഹികള്‍ പറയുന്നത്.


ഇല്ലായ്മയുടെ കാലത്ത് മണൽക്കാട്ടിലെ തൊലികരിയുന്ന വെയിലിനോടും ഹൃദയമിടിപ്പുപോലും നിലച്ചുപോകുന്ന തണുപ്പിനോടും പടവെട്ടി  നിങ്ങൾ പടുത്തുയർത്തിയ ഇവിടത്തെ സ്ഥാപനങ്ങൾ നിങ്ങളെ നെഞ്ചേറ്റാൻ സജ്ജമാണ്.


ഒട്ടും വിഷമിക്കേണ്ട, നമ്മുടെയും ഉടപ്പിറപ്പുകളുടെയും നന്മയ്ക്കായി സർക്കാരും ആരോഗ്യമേഖലയും നിഷ്കർഷിച്ച  ഐസൊലേഷൻ കാലം വിജയകരമായി പൂർത്തീകരിച്ച്, മനസ്സമാധാനത്തോടെ സ്വസ്ഥമായി കുടുംബത്തിലേക്കു തിരിക്കാം. നിങ്ങൾ വെള്ളവും വളവും നൽകി വളർത്തിവലുതാക്കിയ, നിങ്ങളുടെ സ്വന്തം ഇർശാദ് നിങ്ങളെ കാത്തിരിക്കുന്നു.