19 April 2024 Friday

യുവാവിന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ വെള്ള ലാന്റ് ക്രുയ്സര്‍ തേടി പോലീസ്

ckmnews

യുവാവിന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ വെള്ള ലാന്റ് ക്രുയ്സര്‍ തേടി പോലീസ്


ചങ്ങരംകുളം:കഴിഞ്ഞ രാത്രിയില്‍ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തി നിര്‍ത്താതെ പോയ വാഹനത്തെ കുറിച്ചുള്ള ആന്യേഷണം ഊര്‍ജ്ജിതമാക്കി ചങ്ങരംകുളം പോലീസ്.ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ ഇടിച്ച് തെറുപ്പിച്ച് നിര്‍ത്താതെ പോയ വെള്ള കളര്‍ ലാന്റ് ക്രുയ്സര്‍ കാറിനായാണ് പോലീസ് അന്യേഷണം തുടരുന്നത്.രാത്രി 11.55 മണിയോടെ ചങ്ങരംകുളം വഴി കടന്നു പോയ വാഹനത്തില്‍ മുന്‍ഭാഗം തകര്‍ന്നതായി പോലീസ് സംശയിക്കുന്നുണ്ട്.വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചങ്ങരംകുളം പോലീസിനെയോ കുന്നംകുളം പോലീസിനെയോ ബന്ധപ്പെടതമെന്ന് പോലീസ് അറിയിച്ചു.