23 April 2024 Tuesday

സോമൻ ചെമ്പ്രേത്തിൻ്റെ കഥകൾ വ്യത്യസ്തവും ശ്രദ്ധേയവും: സ്പീക്കർ

ckmnews

സോമൻ ചെമ്പ്രേത്തിൻ്റെ കഥകൾ വ്യത്യസ്തവും ശ്രദ്ധേയവും: സ്പീക്കർ


ചങ്ങരംകുളം:സോമൻ ചെമ്പ്രേത്തിൻ്റെ കഥകൾ വ്യത്യസ്തവും ശ്രദ്ധേയവുമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍.പുരോഗമന കലാസാഹിത്യസംഘം ചങ്ങരംകുളം യൂണിറ്റ് സംഘടിപ്പിച്ച സോമൻ ചെമ്പ്രേത്തിൻ്റെ മനോരോഗികളുടെ കോളനി എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.പുരോഗമന കലാസാഹിത്യ സംഘം പ്രസിഡൻ്റ് കെ.വി മുസ്തഫ അധ്യക്ഷത വഹിച്ചു. കവയത്രി ധന്യ ഉണ്ണികൃഷ്ണന് പുസ്തകം നൽകിക്കൊണ്ട് ആലംകോട് ലീലാകൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. രാമദാസ് സ്വാഗതം ആശംസിച്ചു. ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി പുരുഷോത്തമൻ, വി രാമകൃഷ്ണൻ, എം.ഉണ്ണികൃഷ്ണൻ, രാജഗോപാലമേനോൻ, ടി.എ പ്രഭാകരൻ, അടാട്ട് വാസുദേവൻ, പി.കെ ജയരാജൻ എന്നിവർ ആശംസകളർപ്പിച്ചു. സോമൻ ചെമ്പ്രേത്ത് നന്ദി പ്രകാശിപ്പിച്ചു.