29 March 2024 Friday

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശി റിമാന്റില്‍ 68 കാരന് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ckmnews

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശി റിമാന്റില്‍ 

68 കാരന് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ചങ്ങരംകുളം:12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്റിലായ ചങ്ങരംകുളം സ്വദേശിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി.ചങ്ങരംകുളം സ്വദേശിയായ ശ്രീധരന്‍(68)നാണ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജാമ്യം നിഷേധിച്ചത്.ഒരാഴ്ച മുമ്പാണ് 12 കാരിയെ വാടകവീട്ടില്‍ കൊണ്ട് പോയി ലൈംഗീക പീഡനം നടത്തിയത്.സംഭവത്തിന് സാഹചര്യം ഒരുക്കി കൊടുത്തെന്ന് പറയുന്ന കുട്ടിയുടെ അമ്മയുടെ അമ്മ ഒളിവിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ  പരാതി പ്രകാരമാണ്പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.