29 March 2024 Friday

ഡോക്ടറുടെ നല്ല നല്ല മനസിന് നന്ദി പുത്തന്‍പള്ളി സ്വദേശിനിയുടെ നഷ്ടപ്പെട്ട ആറ് പവന്റെ ആഭരണം തിരികെ ലഭിച്ചു

ckmnews

ഡോക്ടറുടെ നല്ല നല്ല മനസിന് നന്ദി


പുത്തന്‍പള്ളി സ്വദേശിനിയുടെ നഷ്ടപ്പെട്ട ആറ് പവന്റെ ആഭരണം തിരികെ ലഭിച്ചു


എടപ്പാള്‍:വീണ് കിട്ടിയ സ്വർണ്ണാഭരണം തിരിച്ച് നൽകിയ ഡോക്ടർക്ക് നന്ദി പറയുകയാണ് പുത്തന്‍പള്ളി സ്വദേശികളായ കുടുംബം.തവനൂർ സ്വദേശിയായ ഡോക്ടർ വിജേഷ് ആർ ദേവിനാണ് എമിറേറ്റ്സ് മാളിൽ നിന്ന് ആറ് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മാല വീണ് കിട്ടിയത്.പുത്തൻപള്ളി സ്വദേശിയായ ഉടമയെ കണ്ടെത്തി ആഭരണം  തിരിച്ച് നൽകിയാണ് ഡോക്ടര്‍ മാതൃകയായത്.ഡോക്ടറുടെ നല്ല മനസ് കൊണ്ട് നഷ്ടപ്പെട്ട ആഭരണം തിരികെ ലഭിച്ച സന്തോഷത്തിലാണ് കുടുംബം