25 April 2024 Thursday

പി ടി മോഹനകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം: കെപിസിസി സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി ടി  മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആലംകോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഹുറൈര്‍ കൊടക്കാട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ടിപി ശബരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.പിടി അജയ്മോഹന്‍,എംവി ശ്രീധരന്‍ മാസ്റ്റര്‍,പ്രണവം പ്രസാദ്,സിദ്ധിക്ക് പന്താവൂര്‍,എഎം രോഹിത്ത്,ഇപി രാജീവ്,പിഎ അഹമ്മദ് മാഹ്റ്റര്‍,അടാട്ട് വാസുദേവന്‍,റീസ പ്രകാശന്‍,മുസ്ഥഫ മാട്ടം,സാദിക്ക് നെച്ചിക്കല്‍,വികെ സെയ്താലി,ജയപ്രസാദ് ഹരിഹരന്‍,നിധിന്‍ ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു