18 April 2024 Thursday

പതിനഞ്ചുകാരിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍

ckmnews

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ പരാതിയുമായി മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പെണ്‍കുട്ടിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മരിക്കുന്നതിനു തൊട്ടുമുന്‍പും അയാള്‍ വീട്ടിലെത്തി മര്‍ദ്ദിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇയാള്‍ സ്ഥിരംശല്യക്കാരനാണെന്നും പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു. ഇന്നലെ യുവാവ് വീട്ടിലെത്തി മരദ്ദിച്ചതിനു തൊട്ടു പിന്നാലെയാണ് 15വയസുകാരി ആത്മഹത്യചെയ്യുന്നത്. മുറിക്കുള്ളില്‍ കയറി ഷാള്‍ ഉപയോഗിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍രക്ഷിക്കാന്‍സാധിച്ചില്ല.