24 April 2024 Wednesday

കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കെഎം ഷാജിയ്ക്ക് ഹൃദയാഘാതം

ckmnews

അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഷാജിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടൂ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കെഎം ഷാജിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ഇനി നിരീക്ഷണത്തില്‍ പോകേണ്ടിവരും.