25 April 2024 Thursday

മൊബൈല്‍ റീടൈല്‍ അസോസിയേഷന്‍ ചങ്ങരംകുളം യൂണിറ്റ് യോഗം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:മൊബൈല്‍ ഫോണ്‍ റീടൈല്‍ അസോസിയേഷന്‍ ഓഫ് കേരള (MPRAK) ചങ്ങരംകുളം യൂണിറ്റ് പ്രവര്‍ത്തക യോഗം സംഘടിപ്പിച്ചു.ബാബു വട്ടത്തൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ അനീഷ് അധ്യക്ഷത വഹിച്ചു.ഷൗക്കത്ത് ട്രെന്റ് പരിപാടി ഉദ്ഘാടനം ചെയ്തു.ഹൈദര്‍ ഷാസ്   റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മൊബൈല്‍ വില്‍പന രംഗത്തും സിം വിതരണ രംഗത്തും നേരിടുന്ന പ്രശ്നങ്ങളില്‍ ഏകീകരണം വരുത്താനും വിതരണക്കാരുടെ പ്രശ്നങ്ങള്‍ ഡിസ്റ്റിബ്യൂഷന്‍ അംഗങ്ങളുമായി സംസാരിച്ച് പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി.റാഷിദ് വിഎം  നന്ദി പറഞ്ഞു.