24 April 2024 Wednesday

ലോക്ക്‌ ഡൗൺ കാലത്ത് പലിശ രഹിത വായ്പ്പ പദ്ധകളുമായി ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌

ckmnews


ചങ്ങരംകുളം:പൊതുജനങ്ങള്‍ക്ക് പലിശ ഇല്ലാതെ ചെറുകിട വായ്പ സംവിധാനം ഒരുക്കി ചങ്ങരംകുളം സര്‍വ്വീസ് സഹകര ബാങ്ക്.ലോക്‌ ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക്‌ ഒരു കൈസഹായം എന്ന നിലയിലാണ്

ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ വിവിധ പലിശ രഹിത വായ്പ പദ്ധതികൾ പ്രഖ്യാപിച്ചത്.മാസ ദിവസ വരുമാനം മാത്രം പ്രതീക്ഷിച്ച് കഴിയുന്ന പ്രവാസി കുടുംബങ്ങളടക്കമുള്ളവരുടെ സാമ്പത്തിക സ്ഥിതി താളം തെറ്റി നിൽക്കുന്ന സാഹചര്യത്തിലാണ്‌ ഇത്തരത്തില്‍  പലിശരഹിത വായ്പ്പ എന്ന പദ്ധതിക്ക് രൂപം നല്‍കിയതെന്ന്  ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ദിഖ്‌ പന്താവൂർ പറഞ്ഞു.


സീറോ ഇന്ററസ്റ്റ്‌‌ ഗോൾഡ്‌ ലോൺ


എല്ലാ തരം ഇടപാടുകാർക്കും സ്വർണ്ണ  പണയത്തിന്മേൽ പതിനായിരം രൂപ വരെ പലിശ രഹിത വായ്പ നൽകുന്നു


വനിതാമിത്രം

-------------

വനിത അംഗങ്ങൾക്ക്‌ അയ്യായിരം രൂപ വരെ പലിശ രഹിത വയ്പ്‌ നൽകുന്നു