Kerala
പ്രണയാഭ്യര്‍ഥന നിരസിച്ചു ; 19 വയസുകാരിയെ 22 വയസുകാരന് വീട്ടില്‍ കയറിമര്ദിച്ചു
വൈപ്പിന്‍ : പ്രണയാഭ്യര്‍ഥന നിരസിച്ച് 19 വയസുകാരിയെ 22 വയസുകാരന് വീട്ടില്‍ കയറി മര്‍ദിച്ചു .വെള്ളിയാഴ്ച പട്ടാപ്പകല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്.
പെണ്‍കുട്ടി വാതില്‍ തുറന്ന ഉടനെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സര്ക്കാശുപത്രിയില് പ്രവേശിപ്പിച്ചു . യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടയച്ചുവെന്ന് ആക്ഷേപമുണ്ട്
